അംഗൻവാടിയും വനിതാവേദിയും സ്വാതന്ത്ര്യ ദിനം
ആഘോഷിച്ചു
അത്തോളി : ഗ്രാമപഞ്ചായത്ത് ഗിരീഷ്പുത്തഞ്ചേരി സ്മാരക വായനശാലയിലെ അംഗൻവാടിയും വനിതാവേദിയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ബൈജു കൂമുള്ളി പതാകയുയർത്തി. കെ.. ടി. സുരേന്ദ്രൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ആർ. ബാബു കൂമുള്ളി, മുരളി മാസ്റ്റർ തെക്കേടത്ത് എന്നിവർ സംസാരിച്ചു.
വനിതാ വേദി അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അമ്മമാർക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.