
മാവേലിയുടെ "മാസ് എൻട്രിയിൽ "
"ഓണം ഫാമിലി മൂഡ്" കളറായി ;
വേറിട്ട ഓണാഘോഷവുമായി
നാലുപുരയ്ക്കൽ കുടുംബ സംഗമം !
അത്തോളി : വേറിട്ട ഓണാഘോഷം നടത്തി ഓണം ഫാമിലി മൂഡ് ശ്രദ്ധേയമായി.കൊങ്ങന്നൂർ നാലുപുരയ്ക്കൽ കുടുംബം സംഗമം "ഓണം ഫാമിലി മൂഡ്" വിവിധ ഗെയിം ഷോയിലും വ്യത്യസ്ത ഓണക്കളികളിലുമാണ് വേറിട്ടു നിന്നത്.
ഞായറാഴ്ച കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം പരിസരത്ത് നടന്ന ചടങ്ങിൽ ഓണം
ഫാമിലി മൂഡ് കാരണവന്മാരായ എൻ പി ശങ്കരൻ, എൻ പി വാസുദേവൻ,കെ ടി അശോകൻ, കെ ടി ശിവദാസൻ ,
എൻ പി പ്രജീഷ് , എൻ പി സുരേഷ്, എൻ പി കാർത്ത്യായനി , എൻ പി നാരായണി, സെക്രട്ടറി കെ ടി അനിലേഷ് , കൺവീനർ എൻ പി സജിത്ത് ,മാതൃസമിതി സെക്രട്ടറി എൻ പി സംഗീത എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി അജീഷ് അത്തോളി സ്വാഗതവും എൻ പി സത്യനാഥൻ നന്ദിയും പറഞ്ഞു. വ്യത്യസ്ത തരം ഗെയിംഷോ , ട്രാക്ക് സംഗീത വിരുന്ന് , മാവേലിയുടെ മാസ് എൻട്രി , നാസിക്ക് ഡോലക് , കുട്ടികൾക്കായി ചിത്ര രചന, കസേരക്കളി,
ലെമൻസ്പൂൺ,സുന്ദരിക്ക് പൊട്ട് തൊടൽ , വനിതകളുടെയും പുരുഷന്മാരുടെയും കമ്പവലി ഉൾപ്പെടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും അവതരിപ്പിച്ചു. പ്രശസ്ത ടെലിവിഷൻ താരം മിർസ മുറാദ് ആയിരുന്നു അവതാരകൻ
ഫോട്ടോകൾ :
മാവേലിയുടെ മാസ് എൻട്രി
വനിതകളുടെ കമ്പവലി മത്സരം
കമ്പവലി മത്സര
വിജയികൾക്ക് സമ്മാനം നൽകുന്നു.
ഉദ്ഘാടന ചടങ്ങിൽ '
കാരണവന്മാരായ
എൻ പി ശങ്കരൻ,
എൻ പി വാസുദേവൻ, കെ ടി അശോകൻ,
കെ ടി ശിവദാസൻ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു