ഉള്ള്യേരി ബസ് സ്റ്റാൻഡിൽ അപകട കുഴി ;
പരിഹാരം തേടി ബസ് പാസഞ്ചേർസ് കൂട്ടായ്മ
ഉള്ള്യേരി : ഉള്ള്യേരി ബസ് സ്റ്റാൻഡിലെ അപകട കുഴിക്ക്
പരിഹാരം തേടി ബസ് പാസഞ്ചേർസ് അസോസിയേഷൻ രംഗത്ത്. കൊയിലാണ്ടി, കുറ്റ്യാടി, പേരമ്പ്ര, ബാലുശ്ശേരി, അത്തോളി ഭാഗങ്ങളിൽ നിന്നും 5 മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ , സ്റ്റാൻഡിലൂടെ കടന്ന് പോകുന്നു. ബസ് യാത്രക്കാർ കാൽ നടയായും ഉപയോഗിക്കുന്ന സ്റ്റാൻഡിനകത്തെ റോഡിലാണ് കുഴി രൂപപ്പെട്ടത്. ബസ് സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കും കടന്ന് പോകുമ്പോൾ കുഴി ഉള്ളത് അറിയാതെ അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്.
പെട്ടെന്ന് ബ്രേക്ക് ഇടുന്നതും സ്ഥിരം പതിവ്.
ഇത് സംബന്ധിച്ച് ബസ് പാസഞ്ചേർസ് അസോസിയേഷൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ വിവരം അറിയിച്ചു. വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത പറഞ്ഞു.