അബാക്കസ് ദേശീയതല മത്സര പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം
തലക്കുളത്തൂർ:ബാംഗ്ലൂരിൽ നടന്ന അബാക്കസ് ദേശീയതല മത്സര പരീക്ഷയിൽ ജില്ലയിൽ നിന്നും പങ്കെടുത്ത 157 വിദ്യാർത്ഥികൾക്ക് മികച്ച വിജയം.
തലക്കുളത്തൂർ അണ്ടിക്കോട് ബി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഫിസ് നാലു മിനിറ്റും 5 സെക്കൻഡ് കൊണ്ടും നടക്കാവ് ഗേൾസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹന നാലു മിനിറ്റും 8 സെക്കൻഡ് കൊണ്ടും 100 ചോദ്യങ്ങൾക്ക് ശരിയത്തരം എഴുതി കൊണ്ടാണ് രണ്ടാം റാങ്കുകൾ കരസ്ഥമാക്കി.
വയപ്പുറത്ത് താഴം അർഷാദിന്റെയും റെജിലയുടെയും മകനാണ് മുഹമ്മദ് ഹാഫിസ്.ഇരിയക്കാട്ട് മൊയ്തീൻ കോയയുടെയും ശരീഫയുടെയും മകളാണ് ഹന.
തലക്കുളത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ അബാക്കസ് അധ്യാപിക ഷെരീഫയുടെ പരിശീലനമാണ് ഇവരെ വിജയത്തിലെത്തിച്ചത്
തലക്കുളത്തൂർ പഞ്ചായത്തിൽ നിന്നും 6 വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി.
ചേളന്നൂർ പഞ്ചായത്തിൽ നിന്നുള്ള 12 കുട്ടികൾ മികച്ച വിജയം നേടി. ചേമഞ്ചേരി കുന്നുമ്മൽ പഞ്ചായത്തുകളിൽ നിന്നുള്ള 11 വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. കായക്കൊടി പഞ്ചായത്തിൽ നിന്ന് 9 വിദ്യാർഥികൾ മികച്ച വിജയം നേടി.