അത്തോളിയിൽ സ്റ്റേഷൻ മാർച്ച്‌ നടത്തിയവരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി :കോൺഗ്രസ്‌ ബഹുജന പ്രക്ഷോഭം
അത്തോളിയിൽ സ്റ്റേഷൻ മാർച്ച്‌ നടത്തിയവരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി :കോൺഗ്രസ്‌ ബഹുജന പ്രക്ഷോഭം ബുധൻ 3 ന് അത്താണിയിൽ
Atholi News1 Jan5 min

അത്തോളിയിൽ സ്റ്റേഷൻ മാർച്ച്‌ നടത്തിയവരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി :കോൺഗ്രസ്‌ ബഹുജന പ്രക്ഷോഭം ബുധൻ 3 ന് അത്താണിയിൽ 




അത്തോളി :അത്തോളി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവരെ പിടികൂടാൻ വേണ്ടി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ

കോൺഗ്രസ് ബഹുജനപ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി 3 ന് ബാലുശ്ശേരി,നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അത്തോളി അത്താണി യിൽ വൈകിട്ട് 5 മണിക്ക് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളിയും മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാടും അറിയിച്ചു.


ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ , എം.കെ. രാഘവൻ എംപി എന്നിവർ പങ്കെടുക്കും. രോഗിയായ അമ്മക്ക് ഭക്ഷണം കൊണ്ടുവരാൻ പോയ ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയ ലിനീഷിനെ കണ്ടാലറിയാവുന്ന പ്രതി എന്ന പേരിൽ പോലീസ് പിടികൂടി ജയിലിലടച്ച സംഭവത്തിൽ മനം നൊന്ത് അമ്മ ആശുപത്രിക്കിടക്കയിൽ അന്ത്യശ്വാസം വലിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാണ്. കുന്നത്തറ ചെങ്കുനിമ്മൽ കല്യാണി അമ്മ (82) ആണ് മൊടക്കല്ലൂർ എംഎംസിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ലിനീഷ്നൊപ്പം അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് താരിക്ക് അത്തോളിയേയും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. കഴിഞ്ഞ 20 ന് നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു എന്നതിന്റെ പേരിലാണ് കണ്ടാലറിയാരുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി  ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രവർത്തകരെ  കേസിൽ കുടുക്കാൻ പോലീസ് നെട്ടോട്ടം ഓടുകയാണെന്ന് കോൺഗ്രസ് നേതാക്കന്മാർ ആരോപിച്ചു. പിണറായിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ

കോൺഗ്രസുകാരേട് കുറ്റവാളികളെ പോലെ പെരുമാറിയാൽ അടങ്ങിയിരിക്കില്ലെന്ന് ഡിസിസി പ്രസിഡന് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. പൊലീസ് രാജാവിനേക്കാൾ രാജഭക്തി കാണിച്ചാൽ അതിനെ നേരിടുമെന്ന് കെ.പി.സി സി. വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖും പറഞ്ഞു.

Tags:

Recent News