നിപ :സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗി മരിച്ച സംഭവത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം;
കൺട്രോൾ റൂം തുറന്നു
കോഴിക്കോട് : ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മരിച്ച രോഗി നിപ ബാധിതയാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ കെ രാജാറാം അറിയിച്ചു. ഇവർക്ക് പൊതുജനങ്ങളുമായി സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സംഭവവുമായി ബന്ധപ്പെട്ട് 43 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ നിപ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ: 04952373903.