റോട്ടറി സൈബർ സിറ്റി 2023-24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.
സി എസ്, കെ വി സവീഷ് പ്രസിഡന്റ്,
സരിതാ റിജു സെക്രട്ടറി
കോഴിക്കോട്:കാലിക്കറ്റ് സൈബർ സിറ്റി യുടെ പത്താമത് പ്രസിഡണ്ടായി
സി എസ്,കെ വി സവീഷ് ചുമതലയേറ്റു.
ഓഡിറ്റിംഗ് ആൻഡ് ലീഗൽ രംഗത്തു പ്രവർത്തിക്കുന്ന
ഗ്ലോബൽ മൾട്ടി പ്രൊഫെഷണൽ സ്ഥാപനം സി എസ് ഡബ്ല്യൂ എയുടെ ചെയർമാനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ ട്രെഷററുമാണ് കെ വി സവീഷ്.
ദി ഗേറ്റ് വേ താജ് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സെക്രട്ടറിയായി
സരിതാ റിജു, ട്രഷറർ
നബീൽ വി ബഷീർ, കെ നിതിൻ ബാബു എക്‌സിക്യുട്ടീവ് സെക്രട്ടറി ഉൾപ്പെട്ട 20 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത് .
മുൻ പ്രസിഡന്റ് ജലീൽ ഇടത്തിൽ പുതിയ പ്രസിഡന്റ് കെ വി സവീഷിന് അധികാര ചിഹ്നം കൈമാറി.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സേതു ശിവശങ്കർ മുഖ്യാതിഥിയായി .
ആദിവാസി ക്ഷേമത്തിനും , പുരോഗമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികൾ , കൃഷി , ക്ലോത്ത് ബാങ്ക്, ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സ്‌ക്വാഡും ക്യാമ്പയിനിങ്ങും തുടങ്ങി 10 പദ്ധതികളുടെ ട്രൈലർ പ്രകാശനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മേയർ ഡോ.ബീന ഫിലിപ് ,
എം കെ മുനീർ എം എൽ എ, കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവ് സുദേവ് നായർ എന്നിവർ ആശംസകൾ നേർന്നു.
റോട്ടറി ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി ,സൈബർ സിറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി കെ. നിതിൻബാബു ,
മുൻ ഡിസ്ട്രിക് ഗവർണർമ്മാരായ
കെ. ശ്രീധരൻ നമ്പ്യാർ, ഡോക്ടർ രാജേഷ് സുഭാഷ്, അസിസ്റ്റന്റ് ഗവർണർ അഡ്വക്കേറ്റ് ജി ബി ശ്യാംജിത്ത്, ഡെപ്യൂട്ടി ഡിസ്ട്രിക് കോർഡിനേറ്റർ സി എം ഉദയഭാനു,സിന്ധു സേതു , എം വി. മുഹമ്മദ് യാസിർ,സരിതാ റിജു തുടങ്ങിയവർ സന്നിഹിതരായി.
ഫോട്ടോ 3-പുതിയ പ്രസിഡന്റ് കെ വി സവീഷിന് മുൻ പ്രസിഡന്റ് ജലീൽ ഇടത്തിൽ, അധികാര പത്രവും ചിഹ്നവും കൈമാറുന്നു