അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി :55 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു
അത്തോളി : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സി. കെ റിജേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത, മെമ്പർമാരായ പി.എം രമ, സന്ദീപ് നാലു പുരക്കൽ, പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു. 55 കുടുംബങ്ങൾക്കാണ് കുടിവെള്ളം സംഭരിക്കാനാവശ്യമായ ടാങ്ക് വിതരണം ചെയ്തത്.