
പൾസ് പോളിയോ ഇമ്യൂണൈസേഷൻ വാക്സിൻ തുടങ്ങി ; പൊതിച്ചോറുമായി റോട്ടറി കാലിക്കറ്റ് ന്യൂടൗൺ എത്തും !
തലക്കുളത്തൂർ :ലോകത്ത് പോളിയോ നിർമ്മാർജ്ജനത്തിന് മാതൃക പ്രവർത്തനം നടത്തിയ റോട്ടറി ക്ലബ്ബ് പൾസ് പോളിയോ വാക്സിൻ ക്യാമ്പയിനിൽ ജോലി ചെയ്യുന്നവർക്ക് പൊതിച്ചോറുമായി എത്തുന്നു.
തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന പോളിയോ വാക്സിൻ ക്യാമ്പിലേക്ക് റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ ഭാരവാഹികളാണ് ഇന്ന് (ഞായർ )ഉച്ചക്ക് പൊതിച്ചോർ നൽകാൻ ഒരുങ്ങുന്നത്. വാക്സിൻ ബൂത്തിൽ ജോലി ചെയ്യുന്നവർ , വളണ്ടിയർമാർ, മറ്റ് ജീവനക്കാർക്കും എന്നിവർക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് റോട്ടറി കാലിക്കറ്റ് ന്യൂ ടൗൺ സന്നദ്ധരാകുകയായിരുന്നു.
ഉച്ചക്ക് 12 ന് റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സൂപ്രണ്ട് ഡോ. ഷീബയ്ക്ക് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി എ പി ദാസാനന്ദ് , സർവീസ് പ്രൊജക്ട് നിഷാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകും.
റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ന്യൂ ടൗൺ ൻ്റെ സർവീസ് പ്രൊജക്ടിൻ്റെ ഭാഗമായാണ് പൊതിച്ചോർ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡൻ്റ് ഷമീം റാസ പറഞ്ഞു