കാട്ടിൽ പീടികയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം', ഡ്രൈവർക്കും ജീവനക്കാരനും പരിക്ക്
വെങ്ങളം: സ്വകാര്യ ടൂറിസ്റ്റ് ബസ് ഫാബ്രിക്കേഷൻ കടയിലേക്ക് ഇടിച്ചുകയറി അപകടം.
അപകടത്തിൽ ബസ് ഡ്രൈവർ സജിത്ത്(,40) തലക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിലെ ജീവനക്കാരൻ നിസാമുദ്ദീനെ (38) നിസ്സാര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
കാട്ടിൽപീടിക എം എസ് എസ് സ്കൂളിനു മുന്നിലെ സി ടി മെറ്റൽ ഫാബ്രിക്കേഷൻ കടയിലേക്കാണ് ഇന്ന് രാവിലെ 10 മണിയോടെ വാഹനം ഇടിച്ച് അപകടം ഉണ്ടായത്.
ബംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
കടയിൽ കുടുങ്ങിയ ഉടമ രാഘവനെയും കടയിലെ ജീവനക്കാരിയിലെ രമ്യയെയും നാട്ടുകാർ പുറത്തെത്തിച്ചു.
കട പൂർണ്ണമായും തകർന്നിട്ടുണ്ട്.
കൊയിലാണ്ടി ഫയർഫോഴ്സ്, കൊയിലാണ്ടി
പോലീസ് സ്ഥലത്തെത്തി.