കുറ്റ്യാടി - അത്തോളി - കോഴിക്കോട് റൂട്ടിൽ 'മിന്നൽ പണിമുടക്ക്': റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
അത്തോളി : കുറ്റാടി -
അത്തോളി - കോഴിക്കോട് റൂട്ടിൽ ബസ് തൊഴിലാളികൾ ഇടയ്ക്കിടെ നടത്തുന്ന പണിമുടക്കും ഇതിന് കാരണമാകുന്ന സംഭവങ്ങളും സംബന്ധിച്ച് റിപ്പോർട്ട് തേടി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു.
കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷമീർ നളന്ദ ഇത് സംബന്ധിച്ച് പരാതി നൽകി യിരുന്നു. പരാതി റഫർ നമ്പർ 849605 / 5-8 -2 -24 പ്രകാരമാണ് ഫയലിൽ സ്വീകരിച്ചത്. ജില്ലാ ട്രാൻസ്പോർട്ട് - മോട്ടോർ വെഹികൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് ഷെമീർ നളന്ദ അത്തോളി ന്യൂസി നോട് പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് വാട്സ് ആപ്പിലൂടെ തൊഴിൽ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. പണിമുടക്കിനു സമാനമാണിത്. എന്നാൽ ഇതിനെതിരെ ജനാരോഷം ശക്തമാണ്.