അത്തോളി ജി വി എച്ച് എസ് എസിൽ 'ഗാല 2024' ന് തിരിതെളിഞ്ഞു ',കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമ
അത്തോളി ജി വി എച്ച് എസ് എസിൽ 'ഗാല 2024' ന് തിരിതെളിഞ്ഞു ',കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് രമേഷ് കാവിൽ.
Atholi News30 Sep5 min

അത്തോളി ജി വി എച്ച് എസ് എസിൽ 'ഗാല 2024' ന് തിരിതെളിഞ്ഞു ',കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് രമേഷ് കാവിൽ






അത്തോളി:കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് ഗാനരചയിതാവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ പറഞ്ഞു.

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ നന്മയുള്ളവരായി വളരാൻ അവരിൽ കലാ അഭിരുചി ഉണർത്തേണ്ടതുണ്ടെന്നും സ്കൂൾ കലോൽസവങ്ങൾ അതിനുള്ള വേദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. news image പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ ശാന്തിമാ വീട്ടിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന,

ഹെഡ്മിസ്ട്രസ് സുനു പ്രവീൺ,

വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.കെ.ഫൈസൽ, സീനിയർ അസിസ്റ്റന്റ് കെ.എം.മണി ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റ ബെൽ, കലോത്സവം കൺവീനർ ടി.വി.ശശി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec