പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു ;അത്തോളി സ്വദേശിയാണ്
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു ;അത്തോളി സ്വദേശിയാണ്
Atholi NewsInvalid Date5 min

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന

പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു ;അത്തോളി സ്വദേശിയാണ്





അത്തോളി :പക്ഷാഘാതത്തെ തുടർന്ന്ചി

കിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ

ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ് ( 53) ആണ് വ്യാഴാഴ്ച ഉച്ചക്ക് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിൽ നിന്നും ഉച്ചക്ക് 1.30 ഓടെ കടുത്ത തലവേദനയെ തുടർന്ന് സഹ പ്രവർത്തകർ നിർമ്മല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സ്കാനിങ് റിപ്പോർട്ടിൽ സ്ട്രോക്ക് കണ്ടെത്തിയതിനെ തുടർന്ന് ബേബി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. വെൻ്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഒന്നരയോടെ മരണം സംഭവിച്ചു. രണ്ട് മണിയോടെ മൃതദേഹം സിറ്റി പോലീസ് കൺട്രോൾ റൂമിൽ പൊതുദർശനത്തിന് വെച്ചു.നോർത്ത് സോൺ  ഐ ജി രാജ് പാൽ മീണ ,സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, ഡി സി പി അരുൺ കെ പവിത്രൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു.

വൈകീട്ട് വീട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.ഭാര്യ - നിഷ , മകൻ - ആദിത്യൻ ( കാർഷിക കോളജ് വിദ്യാർഥി).പോലീസ് അസോസിയേഷൻ വയനാട് ജില്ലാ മുൻ സെക്രട്ടറിയും എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec