മാമലനാട് സ്നേഹവിരുന്ന്
കോഴിക്കോട്ടെ: 'മാമലനാട് ' സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് കുണ്ടായിത്തോട് കാഴ്ച പരിമിതി ഉള്ളവർക്കായുള്ള കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് വൊക്കേഷണൽ ട്രൈനിംങ് സെന്ററിൽ നടത്തിയ 'സ്നേഹ വിരുന്ന് 'ഹൃദയം നിറയ്ക്കുന്ന അനുഭവമായി. കേക്ക് മുറിച്ചും ആടിയും പാടിയും പറഞ്ഞും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും അകകണ്ണിന്റെ വെളിച്ചത്തിൽ സ്നേഹത്തിന്റെയു ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും പങ്കു ചേരലിന്റെയും ഒരു സന്തോഷ ദിനത്തിന്റെ പകൽ അവിസ്മരണീയമായി. പരിപാടി സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ സിജു പാലക്കൽ ഉദ്ഘാടനം ചെയ്തു. ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന ഈ മാലാഖമാരുടെയും ദേവദൂതന്മാരുടെയും ഇടയിലേക്ക് നമ്മൾ വെളിച്ചമായി വരുമ്പോൾ ഇവർക്ക് കിട്ടുന്ന തണലും കരുതലും ആശ്വാസവും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.നമ്മുടെ സമയങ്ങൾ ഇവർക്കു വേണ്ടി നീക്കി വെക്കുമ്പോൾ നാം ഓർക്കണം ഇവർക്കാവശ്യം സഹതാപം അല്ല ഒരു തണലായി കൂടെയുണ്ടെന്ന ധൈര്യം മാത്രം മതി.ഇത്തരം പരിപാടി സംഘടിപ്പിക്കാൻ ഇവിടം തിരഞ്ഞെടുത്തത് ഉചിതമായെന്നും അഭിനന്ദനമർഹിക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു. താനെന്റെ ജീവിത ത്യാഗം ഓർത്തു കൊണ്ടാണ് ചാരിറ്റി പ്രവർത്തനം തുടങ്ങിയത്.നമ്മൾ ചില വാക്കുന്ന ചില സെക്കന്റുകൾ മറ്റുള്ളവരുടെ ജീവിതം മാറ്റിമറിക്കുമെന്ന് തന്റെ ജീവിതം തെളിയിച്ചിട്ടുണ്ടെന്നും ഒരു വ്യക്തിയെ സ്വയം പര്യാപ്തമാക്കി തൊഴിൽ നേടാൻ പ്രാപ്തരാക്കിയിട്ട് സമൂഹത്തിനു മുമ്പിൽ നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങൾക്ക് കുത്തിപ്പിടിക്കാൻ വടി മാത്രമല്ല ഒരു പാട് മനസുകളുമുണ്ടെന്ന് കാണിക്കുന്ന സെന്ററാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ആറ്റക്കോയ തങ്ങൾ അധ്യക്ഷനായി. എസ്.പി റഷീദ്,മൊയ്തീൻ ചെറുവണ്ണൂർ, എ.പി ആശിഖ് , പി.സുധീഭ,സലീം മുല്ല വീട്ടിൽ,ടി. ഷീജ, ബാബു എരഞ്ഞിപ്പാലം, കെ.ആരിഫ്, താജുദ്ദീൻ ചെറുകുളം, ഷാഹിദ കക്കോടി, വി.ടി റംല സംസാരിച്ചു. എൻ.പി സെലീന പ്രാർത്ഥന നടത്തി.ട്രസ്റ്റ് പ്രസിഡന്റ് പി.വി അബ്ദുൽ ബഷീർ ഫറോക്ക് സ്വാഗതവും ജനറൽ സെക്രട്ടറി റിയാസ് വേങ്ങേരി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രം: മാമലനാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് കുണ്ടായിത്തോട് കെ ഫ് ബി ട്രെയിനിംങ് സെന്ററിലൊരുക്കിയ സ്നേഹ വിരുന്ന് സിജു പാലക്കൽ ഉദ്ഘാടനം ചെയ്യുന്നു