പന മുറിക്കുന്നതിനിടെ ദേഹത്തേക്ക് പൊട്ടി വീണ്
വീട്ടുടമസ്ഥന് ദാരുണ അന്ത്യം
കൊയിലാണ്ടി: വീട്ടിലെ പന മുറിക്കുന്നതിനിടെ വീട്ടുടമസ്ഥൻ്റെ ദേഹത്തേക്ക് പന പൊട്ടി വീണ്
ദാരുണ അന്ത്യം.കുറുവങ്ങാട് വട്ടംകണ്ടി വീട്ടിൽ ബാലൻ (65 ) ആണ് ജോലിക്കാർ പന മുറിക്കുന്നതിനിടെ പൊട്ടി ദേഹത്ത് വീണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടു കൂടിയാണ് സംഭവം . വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ വികെ ബിജുവിന്റെ നേതൃത്തത്തിൽ അഗ്നിരക്ഷാ സേന എത്തി, സി പി ആർ കൊടുത്തതിനാൽ നേരിയ പൾസ് കാണുകയും ഉടൻതന്നെ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു .എന്നാൽ ജീവൻ രക്ഷിക്കാനായില്ല.