അത്‌ലറ്റിക്മീറ്റിൽ ദേവാനന്ത്ന് സ്വർണ്ണമെഡൽ :
ഡിവൈഎഫ്ഐ അനുമോദിച്ചു
അത്തോളി :സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡും സ്വർണ്ണ മെഡലും,800 മീറ്ററിൽ സ്വർണ്ണ മെഡലും നേടിയ ചെങ്ങോട്ട് ഇ എം ശിവരാജന്റെയും അനുപമയും മകൻ
ഇ എം ദേവാനന്ദ്നെ ഡിവൈഎഫ്ഐ അത്തോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു, ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോ സെക്രട്ടറി
എസ്. ബി അക്ഷയ് ,അത്തോളി മേഖല പ്രസിഡൻ്റ് ഇ.എം ജിതിൻ, കമ്മറ്റി അംഗങ്ങളായ അഭിജിത്ത് ,സച്ചിൻ,
അഭിഷേക്,അത്താണി ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ഷിബിൻ എന്നിവർ പങ്കെടുത്തു.