ജില്ലാ മൗണ്ടെയിൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി കോടഞ്ചേരി കൈതപൊയിൽ മേഖലയിൽ നടക്കുന്ന ജില്ലാതല മൗണ്ടെയിൻ സൈക്കിൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.
കൈതപൊയിൽ എം ഇ എസ് ഫാത്തിമ റഹീം സ്ക്കൂളിൽ നടന്ന ചടങ്ങിൽ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായി.
ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ കെ വി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ടി എം അബ്ദുറഹിമാൻ മാസ്റ്റർ,
പുതുപ്പാടി സ്പോർട്സ് അക്കാദമി വൈസ് പ്രസിഡന്റ് കെ എ ഐസ്ക്ക് മാസ്റ്റർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒതയോത്ത് അഷറഫ്, പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ പോർത്താട്ടീസ്,പുതുപ്പാടി ഗവ. ഹൈസ്കൂൾ എച്ച് എം ഇ. ശ്യാം കുമാർ, ശ്രീജി കുമാർ
എന്നിവർ സംസാരിച്ചു.
എം ഇ എസ് സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ് സ്വാഗതവും ബിജു വാച്ചാലിൽ നന്ദിയും പറഞ്ഞു.
വേങ്ങാത്തറമ്മൽ ടി വി മായിൻ കുട്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി യ്ക്ക് വേണ്ടിയാണ് ചാമ്പ്യൻഷിപ്പിൽ
ജില്ലയിലെ വിവിധ ക്ലബുകൾ, സ്കൂളുകൾ ഉൾപ്പെട്ട 200 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
65 പോയിന്റ് നേടി ചക്കാലക്കൽ സ്ക്കൂൾ മുന്നിട്ട് നിൽക്കുന്നു 25 പോയിന്റ്മായി ഫാത്തിമ റഹിം സ്കൂൾ രണ്ടാം സ്ഥാനത്തും പുതുപ്പാടി സ്പോട്സ് അക്കാദമി മുന്നാം സ്ഥാനത്തും മുന്നേറുന്നു.
ഫോട്ടോ:കൈതപൊയിൽ എം ഇ എസ് ഫാത്തിമ റഹീം സ്ക്കൂളിൽ നടന്ന ചടങ്ങിൽ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു