തോരായി ശാഖ മുസ്ലിം ലീഗ് കൺവെൻഷനും പ്രതിഭാസംഗമവും
തോരായി ശാഖ മുസ്ലിം ലീഗ് കൺവെൻഷനും പ്രതിഭാസംഗമവും
Atholi News30 Jul5 min

തോരായി ശാഖ മുസ്ലിം ലീഗ് കൺവെൻഷനും പ്രതിഭാസംഗമവും


 അത്തോളി : തോരായി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് കൺവെൻഷനും പ്രതിഭാസംഗമവും നടത്തി. എംഎൽഎ വി. ടി.സൂരജ് ഉദ്ഘാടനം ചെയ്തു.ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ തറോൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. സിജി കരിയർ കൗൺസിലർ ജംഷീദ മോൾ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ അബ്ദുറഹ്മാൻ, ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് അജിത്കുമാർ കരുമുണ്ടേരി, അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. എ. കെ. ഷമീർ, അത്തോളി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി. ടി. കെ ഷിജു, കോഴിക്കോട് ജില്ല ഖത്തർ കെഎംസിസി വൈസ് പ്രസിഡണ്ട് മമ്മു ഷമാസ്,പഞ്ചായത്ത്‌ യൂത്ത് ലീഗ് ജന : സെക്രട്ടറി ഫാസിൽ, പഞ്ചായത്ത്‌ എം. എസ്. എഫ്. ട്രഷറർ അമൻഷാ,യു. കെ. ഉസ്മാൻ, എം.മുജീബ് മാസ്റ്റർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും എംഎൽഎ നിർവഹിച്ചു. ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി എ. കെ. ഷമീർ സ്വാഗതവും ട്രഷറർ യു കെ യൂസഫ് നന്ദിയും പറഞ്ഞു.

Recent News