ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയ കെട്ടിടത്തിൽ മൂന്നാം നില അനധികൃതം; നടപടിക്കൊരുങ്ങി
ഗ്രാമ പഞ്ചായത്ത്
Breaking News
സ്വന്തം ലേഖകൻ
അത്തോളി :കെട്ടിടത്തിന്റെ വരാന്തയിൽ നിന്നും വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളി അടക്കം വാടകക്ക് താമസിച്ച കെട്ടിടത്തിൻ്റെ മൂന്നാം നില പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ നിർമ്മിച്ചതെന്ന് കണ്ടെത്തി.
ഇതോടൊപ്പം വൃത്തി ഹിനവും സുരക്ഷിതത്വവുമില്ലാത്ത കെട്ടിടമെന്ന് കണ്ടെത്തിയതിനെ തുടർന്ന്
ഗ്രാമ പഞ്ചായത്ത് കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
ഇന്ന് ഉച്ചയോടെ കെട്ടിട ഉടമക്ക് ഇത് സംബന്ധിച്ചുള്ള നോട്ടീസ് നൽകും.
നിലവിൽ താമസിക്കുന്നവരെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിക്കണമെന്നും നിർദ്ദേശിക്കും .
ഗ്രാമ പഞ്ചായത്തിലെ മറ്റ് കമേർസ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി തൊഴിലാളികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്നും ( ബുധനാഴ്ച) പരിശോധന തുടരുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
കെട്ടിട ഉടമയുമായും പോലിസുമായും ചർച്ച ചെയ്ത് നിലവിൽ താമസിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കുമെന്നും ബിന്ദു രാജൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ച മുൻപാണ് അത്തോളി ഹൈസ്കൂളിന്ഇ സമീപത്തെ കെട്ടിടത്തിന്റെ വരാന്തയിൽ നിന്ന് വീണ് പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ ധർമേന്ദ്ര വിജയകുമാർ മരിച്ചത്.