സമൃതി മധുരം @ പാലോറ
പള്ളിയിൽ കുഞ്ഞിരാമൻ കിടാവ് അനുസ്മരണം
ഉള്ളിയേരി : സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ
സ്വാതന്ത്ര്യ സമര സേനാനിയും മുൻകാല എം എൽ.എയും ഉള്ളിയേരി - നടുവണ്ണൂർ പ്രദേശത്തിൻ്റെ സമഗ്ര പുരോഗതിക്ക് കാരണക്കാരനുമായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിൻ്റെ നാൽപതാം ചരമദിനത്തിൽ സ്മരാണഞ്ജലി നടത്തി 1969 ൽ ആരംഭിക്കപ്പട്ട പാലോറ ഹയർ സെക്കണ്ടറിയെ ആരംഭിക്കുന്നതിന് നിയമസഭയിൽ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് വിദ്യാലത്തിൻ്റെ സ്ഥാപക പ്രസിഡണ്ടുമായ വ്യക്തിത്വമാണ് പള്ളിയിൽ കുഞ്ഞിരാമൻ കിടാവ്. ഉള്ളിയേരി പ്രദേശത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് വിദ്യാലയമായ പാലോറ ഹൈസ്കുളിൽ അദേഹത്തിൻ്റെ ഛായ പടം പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ നിറം നൽകിയ ചിത്രം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിതയ്ക്ക് സ്കൗട്ട് ട്രുപ്പ് ലീഡർ ആദിത്യൻ പി. ആർ നൽകി.സ്കൗട്ട് അധ്യാപകൻ പി. സതീഷ് കുമാർ അനുസ്മരണം നടത്തി. ഗൈഡ് ക്യാപ്റ്റൻ രതി കെ.എം,
രതീഷ് കെ, ദിവ്യ സി,ഹംദ പി,വേദാത്മിക എന്നിവർ സംസാരിച്ചു.