അത്തോളി ടൗണിലെ ഗതാഗത കുരുക്കിന്
പരിഹാരം ലക്ഷ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം
ബഹുജനമുന്നേറ്റ ജാഥയിൽ പ്രതിഷേധമിരമ്പി
ആവണി എ എസ്
അത്തോളി: അത്തോളി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം.
ശാന്തിനഗർ റസിഡൻസ് അസാസിയേഷൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ബഹുജനമുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തിയിരുന്നു. അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധമാണ് ജാഥയിലുടനീളം പ്രകടമായത് .
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്ത പൊതുസമ്മേളനത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കൂടുതൽ ശക്തമായ സമര മാർഗത്തിലൂടെ നാടിൻ്റെ പൊതു ആവശ്യമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയുമെന്ന തീരുമാനത്തിൽ എത്തിയതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ എം കുമാരൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
ഒരാഴ്ചക്കകം വിപുലമായ ആക്ഷൻ കമ്മിറ്റി
രൂപീകരിക്കുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് റസാഖ് കൈപ്പുറത്ത് കണ്ടി പറഞ്ഞു.
അത്താണിയിൽ നിന്നും ആരംഭിച്ച ജന മുന്നേറ്റ ജാഥ അത്തോളി ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
സമ്മേളനത്തിൽ ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ എം കുമാരൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് റസാഖ്
കൈപുറത്ത് കണ്ടി അധ്യക്ഷത വഹിച്ചു. ജാഫർ അത്തോളി ,
ഷാജി വി എം ,നിസാർ കൊളക്കാട്, അഷറഫ് അലി എന്നിവർ പ്രസംഗിച്ചു. സിദ്ധാർത്ഥൻ വി.പി സ്വാഗതവും ആർ.എം വിശ്വൻ നന്ദിയും പറഞ്ഞു.