അത്തോളി വി കെ റോഡിൽ  എം ഡി എം എ -ലഹരി വിൽപ്പനക്കാരൻ പിടിയിൽ
അത്തോളി വി കെ റോഡിൽ എം ഡി എം എ -ലഹരി വിൽപ്പനക്കാരൻ പിടിയിൽ
Atholi News5 Mar5 min

അത്തോളി വി കെ റോഡിൽ 

എം ഡി എം എ -ലഹരി വിൽപ്പനക്കാരൻ പിടിയിൽ 



അത്തോളി :അത്തോളി വി കെ റോഡിൽ എം ഡി എം എ ലഹരി വിൽപനക്കാരൻ പിടിയിൽ. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് (39) അത്തോളി പോലീസിൻ്റെ പിടിയിലായത്. അത്തോളി പ്രദേശങ്ങളിൽ ലഹരി ഉപയോക്താക്കൾക്ക് പ്രതി ലഹരി വിതരണം ചെയ്തു വന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് അന്വേഷണത്തിലായിരുന്നു.

ഹാരിസ് പുലർച്ചെ അത്തോളിയിൽ എം ഡി എം എ വിൽക്കാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡി വൈ എസ് പി -വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗവും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് അത്തോളി സബ് ഇൻസ്പെക്ടർ ആർ രാജീവും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്നും മാരക മയക്കുമരുന്നായ 0.910 ഗ്രാം എം ഡി എം എ യും പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി വൻതോതിൽ എം ഡി എം എ വാങ്ങി വിൽപന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ എം ഡി എം എ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരി വിരുദ്ധ സ്ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി വൈ എസ് പി വി.വി. ലതിഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec