"പുതുവർഷപ്പിറവി" ദൃശ്യരൂപമൊരുക്കി
കോക്കല്ലൂർ ഗവ. സ്കൂളിൽ ന്യൂ ഇയർ ആഘോഷം
കോക്കല്ലൂർ-പുതുവർഷപ്പിറവി" ദൃശ്യരൂപമൊരുക്കി
കോക്കല്ലൂർ ഗവ. സ്കൂളിൽ ന്യൂ ഇയർ ആഘോഷം .
2025 പുതുവർഷത്തെ വരവേറ്റത്
"പുതുവർഷപ്പിറവി" എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചായിരുന്നു സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായ ഹൃദയ രൂപത്തിനകത്ത് പുതുവർഷത്തിലെ ആദ്യ ദിനത്തിന്റെ സൂചനയായി 1 എന്ന രൂപത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾ അക്ഷരങ്ങളുടെ പ്രതീകങ്ങളായ പുസ്തകങ്ങൾ കൈകളിലേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നാണ് ദൃശ്യരൂപമൊരുക്കിയത്
ഹയർ സെക്കന്ററി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച പരിപാടിയ്ക്ക് പ്രിൻസിപ്പൽ എൻ.എം നിഷ, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, പി. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.