തീവെപ്പും സ്ത്രികൾക്ക് നേരെ അക്രമവും അത്തോളി സ്റ്റേഷൻ പരിധിയിൽ
യുവാവിനെതിരെ
കാപ്പ ചുമത്തി.
ഇന്ന് വൈകീട്ടോടെ നാട് കടത്തും
അത്തോളി : തീവെപ്പും കവർച്ചാ കേസും ഉൾപ്പെടെ നാലോളം കേസിൽ ഉൾപ്പെട്ട
യുവാവിനെതിരെ അത്തോളി പോലീസ്
കാപ്പ ചുമത്തി .
ഉള്ളിയേരി ഒറവിൽ പുതുവയൽ കുനി പക്രന്റെ മകൻ പി കെ ഫായിസിനെ (29 ) യാണ് കസ്റ്റഡിയിലെടുത്ത് കാപ്പ ചുമത്തിയത്. ഇത് പ്രകാരം ഒരു വർഷത്തേയ്ക്ക് കോഴിക്കോട് ജില്ലയ്ക്ക് പുറത്ത് പോയി താമസിക്കണം. എസ് പി യുടെ അനുമതി വാങ്ങി വേണം ജില്ലയിൽ പ്രവേശിക്കാൻ. നടപടി ക്രമം പൂർത്തിയാക്കി വൈകീട്ടോടെ ജില്ലക്ക് പുറത്തേയ്ക്ക് നാടു കടത്തും.
2023 ഫെബ്രുവരിയിൽ തെരുവത്ത് കടവ് വീട്ടിൽ നടന്ന തീവെപ്പ് കേസ് ഉൾപ്പെടെ നാലോളം കേസ് ചുമത്തി അത്തോളി പോലീസ് ഇൻസ്പെക്ടർ ടിഎസ് ശ്രീജിത്ത് കണ്ണൂർ ഡി ഐ ജി തോംസൺ ജോസ് ഐ പി എസിന് സമർപ്പിച്ചിരുന്നു . ഇത് പ്രകാരം ഡി ഐ ജി യുടെ ഉത്തരവിൽ ജില്ലാ കലക്ടറുടെ അനുമതിയോടെ കാപ്പ ചുമത്തുകയായിരുന്നു.
കേസിൽ അകപ്പെട്ട ഫയിസ് പോലീസിന് പിടി കൊടുക്കാതെ മാസങ്ങളായി മുങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ഇന്ന് പുലർച്ചെ യുമായി വീട്ടിലെത്തിയപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത് പറഞ്ഞു.
എസ് ഐ ആർ രാജീവും
നാടപടികൾക്ക് നേതൃത്വം നൽകി.
സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള കുറ്റ കൃത്യം തടയുന്നതിനായി 2007 ൽ പ്രാബല്യത്തിൽ വന്ന നിയമമാണ് കാപ്പ ( കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റി ( പ്രിവൻഷൻ )