തോരായി മെക് 7 ഹെൽത്ത് ക്ലബ് 100 ആം ദിനം ആഘോഷിച്ചു
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും
മെക് 7 ക്ലബ് ആരംഭിക്കണം : ബിന്ദു രാജൻ
അത്തോളി : ആരോഗ്യ വിപ്ലവത്തിന് നൂതന ആശയവുമായി ഇതിനകം ജനകീയത നേടിയ മെക് 7 ക്ലബ് തോരായി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു.
കൊടശ്ശേരി യുണൈറ്റഡ് ഗ്രാസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മെക് 7 ക്ലബ് ആരംഭിക്കാൻസാധിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു.വ്യായാമ മുറകൾ ശീലമാക്കിയാൽ എല്ലാ രോഗങ്ങൾക്കും മുക്തി നേടാൻ കഴിയും ആദ്യമൊക്കെ 50 വയസ് കഴിയണം ജീവിത ശൈലി രോഗം വരാൻ .എന്നാൽ ഇന്ന് ചെറിയ കുട്ടികളിൽ വരെ ജീവിത ശൈലി രോഗം കടന്നു വരുന്നു. പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ തുടങ്ങിയിട്ടുണ്ട്. അതിനൊപ്പം മെക് 7 ക്ലബിൻ്റെ പ്രവർത്തനം വ്യാപകമായത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. 100 ദിനം മാത്രമല്ല എല്ലാ കാലവും മെക് 7 ജനകിയമായി തുടരട്ടെയെന്ന് ബിന്ദു രാജൻ കൂട്ടിച്ചേർത്തു.
വാർഡ് മെമ്പർ ശകുന്തള കുനിയിൽ അധ്യക്ഷത വഹിച്ചു.
മെക് 7 മേഘല കോർഡിനേറ്റർ നിയാസ് ഏകരൂൽ മുഖ്യ പ്രഭാഷണം നടത്തി. ശാരിരിക വ്യായാമം മാത്രമല്ല മാനസിക ഐക്യം രൂപപ്പെടുത്തുന്നതിലും മെക് 7 വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതാണ് ഞങ്ങൾ പേരിട്ട സലാഹു മാജിക്കെന്ന് നിയാസ് ഏകരൂൽ പറഞ്ഞു.
മെക് 7 കോർഡിനേറ്റേഴ്‌സ് ആന്റ് ട്രൈനേഴ്‌സ് എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനും വാർഡ് മെമ്പർമാരും സംയുക്തമായി നിർവഹിച്ചു. അത്തോളി പഞ്ചായത്ത് മെമ്പർ വാസവൻ പൊയിലിൽ, ഉള്ളിയേരി പഞ്ചായത്ത് വാർഡ് മെമ്പർ കെ ടി സുകുമാരൻ,മെക് 7 ജില്ലാ കോർഡിനേറ്റർ
ഡോ : മിന നാസർ, ഏരിയ കോർഡിനേറ്റർ ഷംസീർ പാലാങ്ങാട്, എം. മൂസ മാസ്റ്റർ,
ചീഫ് ട്രൈനർ ബഷീർ പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.മെക് 7 തോരായി കോർഡിനേറ്റർ എ കെ. ഷമീർ സ്വാഗതവും ദിനേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. നൂറാം ദിന ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണവും
മെക് 7 കലാ കാരന്മാരുടെ കലാ പ്രകടനങ്ങളും അരങ്ങേറി.
ഗിരീഷ് ത്രിവേണി അവതാരകനായി.