വള്ളപ്പാടം കണ്ടി മമ്മദിന്റെ സഹായം,
കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷന്റെ കരുതൽ ;
ആശ്വാസമായത് 12 കുടുംബങ്ങൾക്ക് .
തലക്കുളത്തൂർ :അന്നശ്ശേരി വള്ളപ്പാടം കണ്ടി മമ്മദ് നൽകിയ സ്ഥലത്ത് കാരുണ്യസ്പർശം കെയർ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം വനം വകുപ്പ് മന്തി എംകെ ശശീന്ദ്രൻ നിർവഹിച്ചു .
സംഘടനക്ക് കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന റസ്ക്യൂ ഫോഴ്സിന്റെ ലോഞ്ചിങ്ങും സംഘടനയുടെ നാലാം വാർഷികാഘോഷവും നടന്നു.
അണ്ടിക്കോട് മിയാമി കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീളയുടെ അധ്യക്ഷത വഹിച്ചു. നാലാം വാർഷികത്തിന്റെ ഉദ്ഘാടനം ഉടയോൻ ഗ്രൂപ്പ് ഡയറക്ടർ ഉടയോൻ ജമാൽ നിർവഹിച്ചു. റസ്ക്യൂ ഫോഴ്സിന്റെ ലോഗോ പ്രകാശനവും ലോഞ്ചിങ്ങും ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ നിർവഹിച്ചു.
തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ, റസിയ തട്ടാരിയിൽ, സീന സുരേഷ്, ഗിരീഷൻ കെ വി , കാരുണ്യസ്പർശം കെയർ ഫൗങേഷൻ രക്ഷധികാരികളായ ഡോ:ഷാഹുൽ ഹമീദ്, ഗഫൂർ കരണി, സാക്സൻ അത്തർ വാല , അൻസാർ ബുസ്താൻ തുടങ്ങിയവർ സന്നിഹിതരായി.
സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് ബാലുശ്ശേരി സ്വാഗതവും
സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കിനാലൂർ നന്ദിയും പറഞ്ഞു.