മത സാഹോദര്യത്തിന്റെ പുണ്ണ്യവുമായി   അയ്യപ്പനും വാവരും   കൊങ്ങന്നൂരിൽ ;  ഭക്തിയുടെ നിറവിൽ ഇന്ന് അയ്യപ
മത സാഹോദര്യത്തിന്റെ പുണ്ണ്യവുമായി അയ്യപ്പനും വാവരും കൊങ്ങന്നൂരിൽ ; ഭക്തിയുടെ നിറവിൽ ഇന്ന് അയ്യപ്പൻ വിളക്ക്
Atholi News2 Dec5 min

മത സാഹോദര്യത്തിന്റെ പുണ്ണ്യവുമായി

അയ്യപ്പനും വാവരും

കൊങ്ങന്നൂരിൽ ;

ഭക്തിയുടെ നിറവിൽ ഇന്ന് അയ്യപ്പൻ വിളക്ക്



അത്തോളി : കറുപ്പുടുത്ത് മാലയണിഞ്ഞ് കലിയുഗ വരദനെ കാണാൻ കാത്തിരിക്കുന്ന ഭക്ത മനസുകളിൽ അയ്യപ്പന്മാരുടെ സംഗമം ആത്മ നിർവൃതിയിൽ.


കൊങ്ങന്നൂർ അയ്യപ്പ ഭക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ശനിയാഴ്ച അയ്യപ്പൻ വിളക്ക് ഭക്ത്യാദരവോടെ ആഘോഷിക്കുകയാണ് .

പുലർച്ചെ ഗണപതി ഹോമത്തോടെയാണ് ചടങ്ങ് ആരംഭിച്ചത് . തുടർന്ന് ചെണ്ടമേളം നടത്തി. 12 മണിക്ക് ഉച്ചപൂജയ്ക്ക് ശേഷം അന്നദാനം. 1.30 ന് കേളി കൈ.

വൈകീട്ട് 3 ന് പാലക്കൊമ്പ് എഴുന്നള്ളത്ത്, അത്തോളി കണ്ടം പറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അയ്യപ്പ മഠത്തിൽ സമാപിക്കും.

വൈകിട്ട് 6 ന് ദീപാരാധന.

രാത്രി 10 മണിക്ക് തായമ്പക. 12 മണിക്ക് അയ്യപ്പൻ പാട്ട്. ഒരു മണിക്ക് പാൽ കിണ്ടി എഴുന്നള്ളത്ത്. 2 മണിക്ക് ആഴി പൂജ, പുലർച്ചെ 3 മണിക്ക് തിരി ഉഴിച്ചിൽ, 4 മണിക്ക് വെട്ടും തടവും ,ഭക്തി നിർഭരവും മത സാഹോദര്യവും നിറഞ്ഞ അയ്യപ്പൻ - വാവർ സംഗമമാണ് ചടങ്ങ്. 5 മണിക്ക് ഗുരുതിയോടെ സമാപനം. കോഴിക്കോട് തലയാട് സുധാകരൻ സ്വാമിയും സംഘവുമാണ് വിളക്ക് കർമ്മം നിർവ്വഹിക്കുന്നത്.

news image

ഇന്നലെ അത്തോളി എൻ ആർ ഐ ഫോറം ഫാമിലി മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രക്ഷാധികാരി വി കെ ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. പി എം പുഷ്പൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ വായന ശാല സെക്രട്ടറി ഇ അനിൽ കുമാർ , എ എം രാജു , കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

ഡോ. അനു പ്രസാദിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധന നടത്തി.

Tags:

Recent News