
കൊങ്ങന്നൂരിൽ വീടിന്റെ മുകളിൽ തെങ്ങു കടപുഴകി വീണു
അത്തോളി: മഴയിലും കാറ്റിലും വീടിന്റെ മുകളിൽ തെങ്ങു വീണു. മേൽ കൂരക്ക് കേടുപാടുകൾ പറ്റി. അത്തോളി കൊങ്ങന്നൂർ പാണക്കാട് ഇസ്മായിലിന്റെ ടെറസിട്ട വീടിന്റെ പിൻ ഭാഗത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി വീണത്.
ചിത്രം:അത്തോളി കൊങ്ങന്നൂരിൽ പാണക്കാട് ഇസ്മായിലിന്റെ വീടിന്റെ മുകളിൽ തെങ്ങ് വീണ നിലയിൽ