കൊടശ്ശേരി കിഡ്നി രോഗനിർണയ ക്യാമ്പ് നടത്തി
അത്തോളി: കൊടശ്ശേരി ശാഖ മുസ് ലിം ലീഗ് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ മൊബൈൽ ലാബിൻ്റെ സഹകരണത്തോടെ നടത്തിയ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽകരണ ക്ലാസും ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കലാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ രോഗം നിയന്ത്രിക്കാൻ സാധിക്കും. അതു ചെയ്യുന്നില്ല എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം. ഭക്ഷണ രീതികൾ വളരെ ചെറുപ്പത്തിലെ കുട്ടികളെ പഠിപ്പിച്ചാൽ തന്നെ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാനാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. ശാഖ ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ ആലയാട്ട് അധ്യക്ഷനായി. ഡയാലിസിസ് സെൻ്ററിനുള്ള ഉപഹാരം രായിൻ കുട്ടി നീരാടിന് നാസർ എസ്റ്റേറ്റ്മുക്ക് സമർപ്പിച്ചു. മൂസ പൗലദ് ക്ലാസെടുത്തു. പഞ്ചായത്ത് ലീഗ് ട്രഷറർ അബ്ദുൽ അസീസ് കരിമ്പയിൽ, കെ.നാസർ മുസ്ല്യാർ, പി.ഉമ്മർ അസ്ഹനി,ശാഖ ലീഗ് പ്രസിഡൻ്റ് കെ.ടി.കെ ബഷീർ കെ.ടി.കെ ഹമീദ് സംസാരിച്ചു.