സാധനം വാങ്ങനെന്ന വ്യാജേന യുവാവ്   കടയിൽ എത്തി :പണവുമായി കടന്ന് കളഞ്ഞു ; സി സി ടി വി ദൃശ്യം പുറത്ത്
സാധനം വാങ്ങനെന്ന വ്യാജേന യുവാവ് കടയിൽ എത്തി :പണവുമായി കടന്ന് കളഞ്ഞു ; സി സി ടി വി ദൃശ്യം പുറത്ത്
Atholi News30 Aug5 min

സാധനം വാങ്ങനെന്ന വ്യാജേന യുവാവ് 

കടയിൽ എത്തി :പണവുമായി കടന്ന് കളഞ്ഞു ; സി സി ടി വി ദൃശ്യം പുറത്ത്



ആവണി എ എസ് 

Exclusive Report :



അത്തോളി : സാധനം വാങ്ങനെന്ന വ്യാജേന 

കടയിൽ എത്തിയ യുവാവ് പട്ടാപകൽ പണവുമായി കടന്ന് കളഞ്ഞതായി പരാതി.

ജി എം യു പി സ്കൂൾ വേളൂരിന് സമീപം പെറ്റ്സ് ആൻ്റ് ലീഫ് കടയിൽ വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.

കടയിൽ തിരക്ക് കുറഞ്ഞ സമയം .

 21 വയസ് പ്രായം മതിക്കുന്ന യുവാവ് ഷോപ്പിനകത്ത് പ്രവേശിക്കുന്നു . ജീവനക്കാരി സ്നേഹയോട് അത്തോളി ജങ്ഷൻ ഏതാ എന്ന് ചോദിച്ചു, അതിന് മറുപടിയും നൽകി.അടുത്തത് 

പട്ടിയുടെ തീറ്റ ഉണ്ടോ എന്നായി,പട്ടിക്കുള്ള ബെൽറ്റ് ഉണ്ടോന്ന് അടുത്ത ചോദ്യം.

എല്ലാം ഉണ്ടെന്ന് പറഞ്ഞ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവ എടുക്കാനായി തിരിഞ്ഞപ്പോഴേക്കും ഇപ്പോ വരാന്ന് പറഞ്ഞ് ആ യുവാവ് നടന്ന് പോയി. ജീവനക്കാരി സ്നേഹ മേശ വലിപ്പ് തുറന്ന് നോക്കിയപ്പോൾ പണം കാണാനില്ല. പണം എടുത്തത് അയാൾ തന്നെയെന്ന് ഉറപ്പിച്ചു , പിന്നാലെ ഓടി .

news imageപുറകിൽ ആളുണ്ടന്ന് മനസിലാക്കിയ യുവാവ് പഴയ പോലീസ് സ്റ്റേഷൻ്റെ പുറകിലേക്ക് ഓടിമറഞ്ഞു.അതിനിടയിൽ ബസിന് പുറകെ ഓടുകയാണ് എന്ന് കരുതി ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

മേശയിൽ നിന്നും 1850 രൂപയാണ് അപഹരിച്ചതെന്ന് ജീവനക്കാരി പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ എത്തി എസ് ഐ യെ വിവരം ധരിപ്പിച്ചു . പോലീസുകാർ സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

എസ് ഐ,യുവാവ് ഓടിയ സ്ഥലങ്ങളിൽ നിന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു . അപ്പോളോ ലാബിന്റെ സി സി ടി വി ദൃശ്യം ഇതിനകം വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചിട്ടുണ്ട് .

news image

Recent News