റെഡ്ക്രോസ് പ്രസ്ഥാനത്തിന്റെ
മാർഗദർശിയ്ക്ക് അത്തോളിയിൽ
സർവ്വ കക്ഷി അനുശോചനം:
ഗംഗാധരൻ മാസ്റ്ററുടെ സേവനങ്ങൾ നാടിന് മാതൃക
അത്തോളി : ജൂനിയർ റെഡ് ക്രോസ് എന്നാൽ അത്തോളിക്കാർക്ക് അത് കെ വി ഗംഗാധരൻ മാസ്റ്റർ എന്നാണ് ഉത്തരം.
റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മാർഗദർശിയും
മൊടക്കല്ലൂർ എ. യു. പി. സ്കൂൾ റിട്ട. അധ്യാപകനും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. വി. ഗംഗാധരൻ കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്.ഗ്രാമ പഞ്ചായത്തിൽ മാത്രമല്ല ജിലയിലുടനീളം വിവിധ വിദ്യാലയങ്ങളിൽ ജൂനിയർ റെഡ് ക്രോസ് രൂപീകരിക്കാൻ കെ വി ഗംഗാധൻ നായർ ഓടി നടന്നു. 70 കളിലും 40 തിന്റെ ചുറുചുറുക്ക് പ്രകടമാക്കി. മികച്ച ജെ ആർ സി കോർഡിനേറ്റർക്കുള്ള സംസ്ഥാന തല പുരസ്ക്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ റെക്കോർഡ് സൊസൈറ്റി കോഴിക്കോട് ജില്ലാ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറിയും സൊസൈറ്റിയുടെ കൊയിലാണ്ടി യൂണിറ്റ് കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സീനിയർ സിറ്റിസൺ ഫോറം അത്തോളി പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലകളിലെ മുഴുവൻ പൊതുവിദ്യാലങ്ങളിലും ജി ആർ സി യൂണിറ്റ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു .
മികച്ച സംഘാടകനും സാംസ്കാരിക പ്രവർത്തകനും വാഗ്മിയുമായിരുന്നു. നന്മയുടെ പ്രഥമ സെക്രട്ടറി കൂടിയായിരുന്നു ഗംഗാധരൻ നായർ.
സംമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനത്തിന്റെ ബാലുശ്ശേരി ബ്ലോക്ക് കോഡിനേറ്ററും അസിസ്റ്റൻറ് പ്രൊജക്ട് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
മൊടക്കല്ലൂർ എ. യു. പി. സ്കൂളിൽ ചേർന്ന സർവ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.സുനീഷ് നടു വിലയിൽ, ഷീബാ രാമചന്ദ്രൻ, സന്ദീപ് കുമാർ, രേഖ വെള്ളത്തോട്ടത്തിൽ, എൻ. ഡി. പ്രജീഷ്, സത്യനാഥൻ മാടഞ്ചേരി, ചന്ദ്രൻ പൊയിലിൽ, അബ്ദുൾ അസീസ്, സി. എം. സത്യൻ, ടി. കെ. കരുണാകരൻ, സിജു കൂമുള്ളി, ടി. ഇ. കൃഷ്ണൻ, പി. ജനാർദ്ദനൻ നായർ, ടി. ദേവദാസൻ, പ്രേംജിത്ത് പിലാച്ചേരി, കെ. കെ. രാജൻ അത്തോളി, കെ. പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:- 2018 ൽ മികച്ച ജെ ആർ സി സംഘാടകനുള്ള അവാർഡ് ഉമ്മൻ ചാണ്ടിയിൽ നിന്നും സ്വീകരിക്കുന്നു