കൊളത്തൂര്‍ ശ്രീ ഗണേശ സാധന സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വാദ്യശ്രേഷ്ഠ പുരസ്‌ക്കാരം സമര്‍പ്പിച്ചു
അത്തോളി : കൊളത്തൂര്‍ ശ്രീ ഗണേശ സാധന സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീവിനായക വാദ്യകലാവേദിയിലെ ചെണ്ട അഭ്യാസകളരിയില്‍ പഠനം നടത്തിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചെണ്ടവിദ്വാന്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ക്ക് ശ്രീ ഗണേശ സാധന സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വാദ്യശ്രേഷ്ഠ പുരസ്‌ക്കാരം സമര്‍പ്പണവും നടന്നു. കൊളത്തൂരപ്പന്‍ ക്ഷേത്രസന്നിധിയില്‍ സംഘടിപ്പിച്ച പരിപാടി ദീപ പ്രോജ്വലനം നടത്തി സംപൂജ്യ സ്വാമി ചിദാനനപുരി മഹാരാജ് ഉദ്ഘാടനം ചെയ്തു. വിനോദ് മാരാരെയും, പത്‌നി അജിതവിനോദിനെയും സ്വാമി പൊന്നാട അണിയിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.ചടങ്ങില്‍ യു.കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സുമേഷ് നന്ദാനത്ത് ആമുഖഭാഷണം നടത്തി. ചെണ്ട ഗുരുനാഥന്‍ അജിത്ത് കൂമുള്ളി, കവി കെ.എം.സത്യന്‍ എന്നിവര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. സേവാ സമിതി പ്രസിഡന്റ് വി.വി.ദാമോധരന്‍, രാജീവന്‍ കൊളത്തൂര്‍, ടി.എന്‍.സുനേശന്‍, ഷാജി ആക്കൂപൊയില്‍, അഞ്ജലിശ്രീജിത്ത്, രവീന്ദ്രന്‍ കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
ഹരിഷ് പുല്ലങ്കോട് സ്വാഗതവും, സിമിന പുത്തലത്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് നൂറോളം കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളം അരങ്ങേറ്റവും നടന്നു.
കൊളത്തൂര്‍ ശ്രീ ഗണേശ സാധന സേവ സമിതി ചെണ്ടവിദ്വാന്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ക്ക് ശ്രീ ഗണേശ സാധന സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വാദ്യശ്രേഷ്ഠ പുരസ്‌ക്കാരം സംപൂജ്യ സ്വാമി ചിദാനനപുരി മഹാരാജ് സമര്‍പ്പിക്കുന്നു