പാലോറ മലയിൽ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലന്ന് സംരക്ഷണ സമിതി ', ഒപ്പം ഉണ്ടെന്ന് അത്തോളി - ഉള്ളിയേരി പഞ്ചായത്ത്
സ്വന്തം ലേഖകൻ
അത്തോളി: പാറയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട
പാലോറ മലയിൽ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലന്ന് സംരക്ഷണ സമിതി പ്രഖ്യാപിച്ചു.
പാലോറ മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ വച്ച് നടന്ന ജനകീയ കൺവെൻഷൻ നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
സുനിൽകുമാർ അമ്പലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം ബാലരാമൻ മാസ്റ്റർ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ,
അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഴകത്ത് സോമൻ നമ്പ്യാർ, ചന്ദ്രൻ പൊയിലിൽ, അഷ്റഫ് അത്തോളി, വി.എം സുരേഷ് ബാബു, ടി. ഗണേശൻ മാസ്റ്റർ, സത്യൻ കൊടശ്ശേരി, അജിത് കുമാര്‍ തോരായി, ബിജു നാറാത്ത്, അബു പാറക്കൽ, ടി കെ കരുണാകരൻ,
എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. ഉണ്ണി മൊടക്കല്ലൂർ സ്വാഗതവും ഷാക്കിറ കുഞ്ഞോത്ത് നന്ദിയും പറഞ്ഞു.