പുസ്തകങ്ങൾ സംസ്ക്കാരത്തിന്റെ പ്രതീകം :
എം പി അബ്ദുസ്സമദ് സമദാനി എം പി
കോഴിക്കോട് : ഓരോ പുസ്തകവും സംസ്ക്കാരത്തിന്റെ പ്രതീകമാണെന്ന്
എം പി അബ്ദുസ്സമദ് സമദാനി എം പി . പ്രശസ്ത ജ്യോതിഷ പണ്ഡിതൻ
ബേപ്പൂർ മുരളീധരപണിക്കരുടെ അറുപത്തിയേഴാമത്തെ പുസ്തകം മഞ്ഞിൽ പെയ്ത പൂക്കൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
ആയിരം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ രമിച്ചാലും പാതി രാത്രി മൊബൈലിൽ വ്യാപ്തരായാലും ഒരു പുസ്തകം വായിച്ചതിന്റെ സദ്ഗുണം ലഭിക്കില്ല. ഒട്ടേറെ സാങ്കേതിക വിദ്യകൾ വന്നാലും പുസ്തക പ്രസിദ്ധീകരണം തുടർന്ന് കൊണ്ടേയിരിക്കുമെന്നും എം പി കൂട്ടിച്ചേർത്തു
സാഹിത്യകാരി കെ.പി.സുധീര ആദ്യകോപ്പി ഏറ്റുവാങ്ങി.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ
മുൻ എം എൽ എ പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരി സുമിത്ര ജയപ്രകാശ്, റഹിം പൂവാട്ടുപറമ്പ്, എം വി കുഞ്ഞാമു,അഡ്വ. ഫസലുൽഹഖ് പറമ്പാടൻ, ഗിരീഷ് പെരുവയൽ, വിനോദ് കുമാർ മാടത്തിങ്കൽ
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :ജ്യോതിഷ പണ്ഡിതൻ
ബേപ്പൂർ മുരളീധരപണിക്കരുടെ
മഞ്ഞിൽ പെയ്ത പൂക്കൾ എം പി അബ്ദുസ്സമദ് സമദാനി എം പിയി പ്രകാശനം ചെയ്യുന്നു. സാഹിത്യകാരി കെ.പി.സുധീര ആദ്യകോപ്പി ഏറ്റുവാങ്ങുന്നു .