ഊർജ്ജ സംരക്ഷണ വലയം തീർത്തു
കോഴിക്കോട് :ജിവിഎച്ച്എസ്എസ് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമും കേരള എനർജി മാനേജ്മെന്റ് സെന്ററും ചേർന്ന് നടത്തുന്ന മിതം 2.0 സാക്ഷരതാ പരിപാടിക്ക് തുടക്കമായി.
ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഊർജ്ജ സംരക്ഷണ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രദീപ്കുമാർ കെ പി 'ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഫൈസൽ കെ പി ഊർജ്ജ സംരക്ഷണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വോളണ്ടിയർ പൂജാലക്ഷ്മി ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ നദീറ കുരി ക്കൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, ബിജു കെ, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. അധ്യാപകരായ സ്നിഗ്ദ അജയൻ, ഷാംജിത്ത്, ആശാസ്മിത മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി