തിരുവങ്ങൂർ സ്കൂളിൽ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
തിരുവങ്ങൂർ :തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ് 2025 -26' കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു.
പി ടി എ പ്രസിഡണ്ട് കെ കെ ഫാറൂക് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുൻവർഷത്തെ പാസ്‌വേർഡ് ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ദേശീയ ക്യാമ്പിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥിനി ഹാദിയ ബഷീർ വിശിഷ്ടാതിഥിയായി.
120 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ മില്ലറ്റ് ചാണ്ടി, നസീറ യൂനുസ് എന്നീ വിദ്യാർഥികൾ ക്ലാസ് എടുത്തു.
പ്രിൻസിപ്പൽ ടി കെ ഷെറീന, ഡോ. പി പി അബ്ദുൽ റസാക്ക്, പ്രിൻസിപ്പൽ സി സി എം വൈ, കോഴിക്കോട്.
ഷിജു പി കെ, എസ് എം സി ചെയർമാൻ, ശ്രീജ പി കെ, ആർസി ബിജിത്ത് ക്യാമ്പ് കോർഡിനേറ്റർ എന്നിവർ സംസാരിച്ചു.