അത്താണിക്കലിൽ വാഹനാപകടം ',അപകടം നിർത്തിയിട്ട സ്വകാര്യ ബസിനു പിന്നിൽ ലോറിയിടിച്ച്
വെസ്റ്റ്ഹിൽ: അത്താണിക്കലിൽ വാഹനാപകടം.
ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട സ്വകാര്യ ബസിനു പിന്നിൽ ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് തൊട്ടടുത്ത പൂട്ടിയിട്ട കടയിലേക്ക് ഇടിച്ചു കയറി .
റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറുകളും അപകടത്തിൽപ്പെട്ടു. നാലുപേർക്കാണ് പരുക്ക് ' ഇത് ഗുരുതരമല്ല. ലോറി അമിത വേഗത്തിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് 5 ഓടെയാണ് സംഭവം.
സ്ഥിരം അപകട മേഖലയാണിതെന്നും അപകടം കുറയ്ക്കാൻ നടപടി വേണമെന്നും ഇവർ ആവശ്യപെടുന്നു