ചങ്ങാതിക്കൂട്ടം ആർ.എം ബിജുവിന് സ്മാരകം പണിയും',പദ്ധതി വിഷു - ഈദ് ആഘോഷ വേളയിൽ സമർപ്പിക്കും
അത്തോളി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ആർ.എം ബിജുവിന് സ്കൂളിൽ സ്മാരകം നിർമ്മിക്കാൻ ചങ്ങാതിക്കൂട്ടം ജനറൽ ബോഡി യോഗം തീരുമാനിച്ചു.
സ്കൂളിൽ നടന്ന
യോഗം മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. സ്മാരകമായി കോൺഫ്രൻസ് ഹാൾ പൂർത്തിയാകുന്നതിലൂടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടവും അമരക്കാരിൽ ഒരാളായിരുന്ന ബിജുവും എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ചങ്ങാതിക്കൂട്ടം പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു.
ഗിരീഷ് ത്രിവേണി, ഷൗക്കത്ത് അത്തോളി,
റംഷാദ് തോരായി ,ശ്രീജിത ,
രാജേഷ് ബാബു, കെ.പി മുഹമ്മദലി, അനീഷ്, ലതീഷ് അത്തോളി, ആർ.എം കുമാരൻ , നിസാർ കൊളക്കാട്, ശിവദാസൻ ,ഷാജി പാണക്കാട്, ആരിഫ് എം.കെ.പ്രസംഗിച്ചു.
നിലവിൽ പണിത കെട്ടിടത്തിൽ കോൺഫ്രൻസ് ഹാൾ നിർമ്മിക്കാനാണ് തീരുമാനം. സ്കൂളിൻ്റെ 100 ആം വാർഷിക ആഘോഷമായ ശതം സഫലം ഉദ്ഘാടന ചടങ്ങിൽ ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് സാജിദ് കോറോത്ത് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പണി പൂർത്തികരിച്ച് ഏപ്രിൽ 21 ന് വിഷു- ഈദ് ആഘോഷ ചടങ്ങിൽ കോൺഫൻസ് ഹാളിന്റെ ഉദ്ഘാടനം നടക്കുമെന്ന്
ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് സാജിദ് കോറോത്ത് അറിയിച്ചു.