റോട്ടറി ഇന്റർനാഷണൽ 3204 അവാർഡ് :   കാലിക്കറ്റ്‌ സൈബർ സിറ്റി മികച്ച ക്ലബ് ,  മികച്ച പ്രസിഡന്റ് അബ്ദുൽ
റോട്ടറി ഇന്റർനാഷണൽ 3204 അവാർഡ് : കാലിക്കറ്റ്‌ സൈബർ സിറ്റി മികച്ച ക്ലബ് , മികച്ച പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ
Atholi News28 Jun5 min

റോട്ടറി ഇന്റർനാഷണൽ 3204 അവാർഡ് :

കാലിക്കറ്റ്‌ സൈബർ സിറ്റി മികച്ച ക്ലബ് ,

മികച്ച പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ



കോഴിക്കോട് :കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഇന്റർ നാഷ്ണൽ ഡിസ്ട്രിക്ട് 3204 ൽ നിന്നും ഒരു വർഷത്തെ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച ക്ലബിനുള്ള അവാർഡ് റോട്ടറി കാലിക്കറ്റ്‌ സൈബർ സിറ്റിയും

മികച്ച പ്രസിഡന്റിനുള്ള അവാർഡ് ജലീൽ ഇടത്തിലും അർഹനായി.


സൈബർ സിറ്റി യുടെ അംഗമായ എം എം ഷാജിയെ ഔട്ട് സ്റ്റാന്റിംഗ് അസിസ്റ്റന്റ് ഗവർണറായി തിരഞ്ഞെടുത്തു.


റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് -3204 2022-23 അവാർഡ് ദാന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് വി വി നായനാരിൽ നിന്നും മികച്ച ക്ലബിനും മികച്ച പ്രസിഡന്റിനുമുള്ള അവാർഡ് ജലീൽ ഇടത്തിലും ഏറ്റുവാങ്ങി.


മിംസ്ഹോസ്പിറ്റലുമായി ചേർന്നുള്ള സ്കിൻ ബാങ്ക് പദ്ധതിയിലെ പങ്കാളിത്വം, നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകുന്ന സ്നേഹ വീട്, മൂവാറ്റുപുഴ പാർപ്പിടം പദ്ധതി, നിർദ്ധന രോഗികൾക്ക് വേണ്ടി തണൽ ഡയാലിസിസ് സെൻററിന് ഡയാലിസിസ്

മെഷിൻ കൈമാറൽ,

ജി ടെകിന്റെ സഹകരണത്തോടെ വുമൺ പവ്വർ - 1000 വനിതകൾക്ക് കമ്പ്യൂട്ടർ പഠനവും തൊഴിലും നൽകൽ, ഗവ. ബീച്ച് ഹോസ്പിറ്റൽ ഗാർഡനിങ്, കോളനിയിൽ താമസിക്കുന്ന

നിർദ്ധനർക്ക് കമ്മ്യൂണിറ്റി കിണർ പദ്ധതി തുടങ്ങിയ സൈബർ സിറ്റിയുടെ 125ഓളം പ്രവർത്തനങ്ങളാണ് മികച്ച ക്ലബ്, മികച്ച പ്രസിഡന്റ് എന്നീ അവാർഡുകൾക്ക് പരിഗണിച്ചത്.


റോട്ടറി ഡിസ്ട്രിക്ട് അവാർഡ് ചെയർ

ഡോ. എം വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 78 ക്ലബുകളിൽ നിന്നും അവാർഡിന് അർഹരായവരെ കണ്ടെത്തിയത്.


2009 ൽ ചാർട്ടർ പ്രസിഡണ്ട് ടി.സി.അഹമ്മദും,

ചാർട്ടർ സെക്രട്ടറി സന്നാഫ് പാലക്കണ്ടിയും ചേർന്ന കമ്മിറ്റിയാണ് സൈബർ സിറ്റി രൂപീകരിച്ചത്.

9 താമത് പ്രസിഡന്റായാണ് അബ്ദുൽ ജലീൽ ഇടത്തിൽ 2022-2023 ൽ ചുമതലയേൽക്കുന്നത്.

മെറാൾഡ ജ്വൽസ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായ ജലീൽ ഇടത്തിൽ ,

മേപ്പയുർ ഗവർമെന്റ് ഹയർ സെക്കണ്ടറി

സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു.

ഭാര്യ ഷറീന ജലീൽ .

മക്കൾ :ഷെൽജ ജലീൽ, ജസീൽ മുഹമ്മദ് .


ഫോട്ടോ: പ്രമോദ് നായനാരിൽ നിന്നും ജലീൽ ഇടത്തിൽ മികച്ച പ്രസിഡൻറ് , മികച്ച ക്ലബ് എന്നിവയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നു.

Tags:

Recent News