ഫെഗ്മ കവിതാപുരസ്‌കാരം കെ. ഷിജിന്
------=====------------
ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ(ഫെഗ്മ) 2023 കവിതാപുരസ്കാരത്തിന് കെ. ഷിജിന്റെ കവിത അർഹമായി. അയച്ചു കിട്ടിയ തൊണ്ണൂറോളം കവിതകളിൽ നിന്നാണ് പുരസ്‌ക്കാരത്തിനർഹമായ കവിത ജൂറി തിരഞ്ഞെടുത്തത്. ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പുരസ്‌കാരം നൽകി.
ബാലുശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ് ഷിജിൻ. ഭാര്യ സജിത അധ്യാപികയാണ്. തഥാഗത് മകനും.
ഫോട്ടോ: ഫെഗ്മ കവിതാപുരസ്‌കാരം ബെന്യാമിനിൽ നിന്നും കെ. ഷിജിൻ ഏറ്റുവാങ്ങുന്നു