പത്താം തരം വിദ്യാർഥിനിയെ പീഡിപ്പിച്ചതായി കേസ് :അത്തോളി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ
അത്തോളി : സ്കൂളിലെ സ്റ്റോറിൽ സാധനം വാങ്ങാൻ ചെന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ സ്റ്റോറിൽ വച്ച് പീഡിപ്പിച്ചു എന്ന കേസിൽ അത്തോളി സ്വദേശിയായ തോരായിക്കടവ് ബിജുവിനെ (40) നടക്കാവ് പോലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടാണ് അധ്യാപകനെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന ഇയാളെ പേരാമ്പ്രയിലെ ട്യൂറിസ്റ്റ് ഹോമിൽ വച്ചാണ് അറസ്റ്റു ചെയ്തത്. സ്കൂളിലെ സ്റ്റോറിൻ്റെ ചുമതലയുള്ള ബിജു പ്രൈമറിവിഭാഗം അധ്യാപകനാണ്.