എ ടി മുഹമ്മദ് സ്മാരക പുരസ്ക്കാരം അഷ്റഫ് നാറാത്തിന്  
എ ടി മുഹമ്മദ് സ്മാരക പുരസ്ക്കാരം അഷ്റഫ് നാറാത്തിന് 
Atholi News1 Jul5 min

എ ടി മുഹമ്മദ് സ്മാരക പുരസ്ക്കാരം അഷ്റഫ് നാറാത്തിന്


മലപ്പുറം: മാപ്പിള കലാ അക്കാഡമി തിരൂരങ്ങാടി ചാപ്റ്റർ ഗാന രചയിതാവും സംഗീത സംവിധായകനുമായിരുന്ന എ ടി മുഹമ്മദ് ൻ്റെ പേരിൽ നൽകുന്ന പുരസ്കാരത്തിന് പ്രശസ്ത മാപ്പിള പാട്ട് ഗായകനും അവതാരകനുമായ അഷ്റഫ് നാറാത്ത് അർഹനായി.. ബലി പെരുന്നാളിനോടനുബന്ധിച്ച് തിരൂരങ്ങാടി എവറസ്റ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് പുളിക്കോട്ടിൽ ഹൈദർ സ്മാരക സമിതി ചെയർമാനും എൽ എ യുമായ കെ പി എ മജീദ് സാഹിബിൽ നിന്നും അഷ്റഫ് നാറാത്ത് സ്വീകരിച്ചു.കോഴിക്കോട് ഉള്ളിയേരി നാറാത്ത് ഗ്രാമത്തിൽ കലാ സാംസ്കാരിക രംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ കാലമായി നിറഞ്ഞു നിൽക്കുന്ന അഷ്റഫ് നാറാത്തിനു നൽകിയതിൽ ഏറെ ആഹ്ളാദമുണ്ടെന്ന് തിരൂരങ്ങാടി ചാപ്റ്റർ കമ്മറ്റി അഭിപ്രായപ്പെട്ടു.കെ പി എ മജീദ് എം എൽ എ ഉൽഘടനം ചെയ്തു അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് എ കെ. മുസ്തഫ തിരുരങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി സലാം മച്ചിങ്ങൾ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കബീർ കാട്ടികുളങ്ങര, ജിൽസിയ ടീച്ചർ, ഇസ്രത്ത് സബ, കെ.കെ.സലാഹുദ്ധീൻ, സമദ് കാരാടൻ, മജീദ് ഹാജി, പി എം എ ജലീൽ, എം അബ്ദുറഹിമാൻ കുട്ടി, സി എച്ച് അയ്യൂബ് എന്നിവർ പ്രസംഗിച്ചു അഷ്റഫ് മനരിക്കൽ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

Tags:

Recent News