കോതങ്കൽ ഗ്രാമിക റസിഡൻസ്
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
അത്തോളി :ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയുടെ സഹകരണത്തോടെ
ഗ്രാമിക റെസിഡൻസ് അസോസിയേഷൻ
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
മേച്ചേരി വിനോദിന്റെ വീട്ടിൽവച്ച് നടത്തിയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ടി. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർ ഷിജു തയ്യിൽ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി സത്യഭാമ കിഴക്കേക്കര സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസാദ് തെക്കെയിൽ നന്ദിയും പറഞ്ഞു. അത്തോളി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വിജയ ലക്ഷ്മി നേതൃത്വം നൽകി. രോഗികൾക്ക് മരുന്നുകളും നൽകി. ഉച്ചയ്ക്ക് 1 മണിയോടെ ക്യാമ്പ് സമാപിച്ചു .