അത്തോളിയിൽ ലഹരി വിരുദ്ധ ബോധവൽകരണവും അനുമോദനവും
അത്തോളി: അത്തോളി സഭ ജുമ മസ്‌ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും റംസാൻ സന്ദേശവും അനുമോദനവും ഖത്തീബ് സുഹൈൽ ദാരിമി ഉദ്ഘാടനം ചെയ്തു.സി.കെ അബ്ദു റഹിമാൻ അധ്യക്ഷനായി. മദ്രസ പൊതു പരീക്ഷയിൽ വിജയികളായവരെ അനുമോദിച്ചു. ഷമീർ കമാലി പ്രാർത്ഥന നടത്തി.അബ്ദുൽ ജബ്ബാർ അൻവരി ക്ലാസെടുത്തു.സൈതലവി ഫൈസി,അബ്ദുൽ ലത്തീഫ് എടവലത്ത് സംസാരിച്ചു. സെക്രട്ടറി അബ്ദുൽ ഗഫൂർ അലിഫ് സ്വാഗതവും അബ്ദുറസാഖ് അബ്ദുല്ല നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി സഭ ജുമ മസ്ജിദ് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും സുഹൈൽദാരിമി ഉദ്ഘാടനം ചെയ്യുന്നു