ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം കോൺഗ്രസ് പ്രവർത്തകരെ ജയിലിൽ അടച്ച പോലീസ് നടപടി :തിങ്കളാഴ്ച പ്രതിഷേധ യോഗം
അത്തോളി:ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളെ കള്ള കേസിൽ കുടുക്കി ജയിലിലടച്ച പൊലീസ് നടപടിയിൽ അത്തോളി മണ്ഡലം കോൺഗ്രസ് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.വൈസ് പ്രസിഡൻ്റ് എ.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.
നിരാഹാരം ഉൾപ്പെടെയുള്ള ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ്,
കെ.എം അഭിജിത്ത്, രാജേഷ് കൂട്ടാക്കിൽ,
ഇയ്യാങ്കണ്ടി മുഹമ്മദ്, സന്ദീപ് കുമാർ നാലുപുരക്കൽ, സുനീഷ് നടുവിലയിൽ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് മാണിക്കോത്ത് സ്വാഗതം എ. എം ബിനീഷ് നന്ദിയും പറഞ്ഞു.