
യു ഡി എഫ് കുടുംബ സംഗമം
അത്തോളി: തോരായി 19-ാം വാർഡ് യു ഡി എഫ് കുടുംബ സംഗമം ആർ.എം. പി. ഐ.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വാർഡ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ യു.കെ. ഉസ്മാൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സുനിൽ കൊളക്കാട്, കൺവീനർ എ.പി അബ്ദുറഹിമാൻ, ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസൻ ,അജിത് കുമാർ കരുമുണ്ടേരി, എ.കെ.ഷമീർ , ശങ്കരൻ കരുമുണ്ടേരി, എൻ. കെ ദിലീപ് കുമാർ ,ബ്ലോക്ക് , വാർഡ് സ്ഥാനാർത്ഥികളായ എ.എം രാജു, വി.ടി.കെ ഷിജു സംസാരിച്ചു. വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സി.പി ഷാജു സ്വാഗതവും ആസിഫ് നടുക്കണ്ടി നന്ദിയും പറഞ്ഞു.