അംഗപരിമതർക്ക് വീൽചെയർ സമ്മാനിച്ചു
വാകയാട്:നവജീവൻ എഡ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് കോട്ടൂർ , വാകയാട് എച്ച് എസ് എസിലെ അംഗപരിമിതരായ വിദ്യാർത്ഥികൾക്കായി വീൽചെയർ നൽകി.ട്രസ്റ്റ് ചെയർമാൻ ജോസ് മംഗളാം
കുന്നേ ലിൽ നിന്നും പ്രധാന അധ്യാപിക ടി ബീന ,മാനേജർ വി.പി. ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ കെ.രാധാകൃഷ്ണൻ മാസ്റ്റർ, പി.ത്രിഗുണൻ മാസ്റ്റർ, മോഹനൻ പെരേച്ചി, സി.കെപ്രദീപൻ, ധർമജൻ മുല്ലപ്പള്ളി, ഇല്ലത്ത് പ്രകാശൻ മാസ്റ്റർ, സി.ദിവാകരൻ മാസ്റ്റർ, യു.എസ് രതീഷ്, ജി.ജിതേഷ് കുമാർ എന്നിവർ പങ്കെടുത്തു.