ചാലിയാറിലെ 'വേൾഡ് കപ്പ് 'ഒരുങ്ങി ',    ഉത്തര മേഖല ജലോത്സവം നാളെ ഞായറാഴ്ച   (31-12 -20 23 )
ചാലിയാറിലെ 'വേൾഡ് കപ്പ് 'ഒരുങ്ങി ', ഉത്തര മേഖല ജലോത്സവം നാളെ ഞായറാഴ്ച (31-12 -20 23 )
Atholi News30 Dec5 min

ചാലിയാറിലെ 'വേൾഡ് കപ്പ് 'ഒരുങ്ങി ',


ഉത്തര മേഖല ജലോത്സവം നാളെ ഞായറാഴ്ച 

(31-12 -20 23 )


കോഴിക്കോട്;മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി എച്ച് ക്ലബ് കീഴുപറമ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഉത്തരമേഖലാ ജലോത്സവം 31 ന്  കോഴിക്കോട് - മലപ്പുറം ജില്ലാ അതിർത്തിയായ കീഴുപറമ്പ് - എടശ്ശേരി കടവിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു.


വിവിധ കലാരൂപങ്ങൾ ഉൾപെടുത്തിയുള്ള വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര രാവിലെ 9ന് കിഴുപറമ്പിൽ നിന്നും ആരംഭിക്കും. കേരളം മുതൽ കാശ്മീർ വരെ സാഹസിക സൈക്കിൾ യാത്ര നടത്തിയ സഹ്‌ല പരപ്പന്റെ നേതൃത്വത്തിൽ മുപ്പതോളം അംഗങ്ങൾ അണിനിരക്കുന്ന സൈക്കിൾ റാലി ഘോഷയാത്രയെ അനുഗമിക്കും.


പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.

മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും.

 ടി.വി ഇബ്രാഹീം എം.എൽ.എ മുഖ്യാതിഥിയാകും, 

മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യും 


മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇരുപതോളം ക്ലബ്ബുകൾ മാറ്റുരക്കുന്ന മത്സരത്തിൽ ഒമ്പത് അംഗങ്ങൾ തുഴയുന്ന ചെറുവള്ളങ്ങളുടെ ആവേശ മത്സരങ്ങൾ വീക്ഷിക്കാൻ ആയിരങ്ങളാണ്ചാലിയാറിന്റെ ഇരുകരകളിലായി ഒത്തുകൂടും. ഒന്നും രണ്ടും മൂന്നും വിജയികൾക്ക് യഥാക്രമം 35,000,25,000,15,000 രൂപ വീതവും ട്രോഫിയും നൽകും.

കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി തുടർന്ന്‌ വരുന്ന മലബാറിലെ ഏറ്റവും വലിയ ജലോത്സവമായ സി.എച്ച് ഉത്തരമേഖലാ ജലോത്സവത്തെ ചാലിയാറിലെ വേൾഡ്കപ്പ് എന്നാണ് ജലോത്സവപ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്.

വാർത്ത സമ്മേളനത്തിൽ ജലോത്സവ കമ്മറ്റി ട്രഷറർ 

കെ.സി വഹീദ് റഹ്മാൻ,

കൺവീനർമാരായ 

ചോല ഷമീർ,

മുഹ്സിൻ കോളക്കോടൻ എന്നിവർ പങ്കെടുത്തു.

Tags:

Recent News