പറമ്പിൻ മുകളിൽ പോലീസ് വാഹനം മറിഞ്ഞു
ഉള്ളിയേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പറമ്പിൽ മുകളിൽ പോലീസ് വാഹനം മറിഞ്ഞു.പരിക്ക് ഗുരുതമല്ല.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വടകര റൂറൽ ആസ്ഥാനത്ത് വിളിച്ച് ചേർത്ത കുറ്റാന്വേഷണ അവലോകന യോഗത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
വാഹനത്തിൽ ഉണ്ടായിരുന്ന തിരുവമ്പാടി സ്റ്റേഷൻ എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പി ആർ ഒ ഗിരീഷ് എന്നിവർക്ക് ചെറിയ പരിക്കേറ്റു.