അത്തോളിയിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും : ഒമ്പത് പേർക്ക് വിതരണം ചെയ്തു
അത്തോളി :ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 9 പേർക്കാണ് വള്ളവും വലയും വിതരണം ചെയ്തത്.വള്ളത്തിന് 35000 യും വലയ്ക്ക് പതിനായിരം രൂപയാണ് ചെലവ്.ഇതിൻറെ 75% പഞ്ചായത്ത് സബ്സിഡിയായി നൽകുന്നുണ്ട്. 25% ഗുണഭോക്താക്കൾ അടയ്ക്കണം. വിതരണം ചെയ്ത തോണികളിൽ പഞ്ചായത്ത് പ്രസിഡണ്ടും ഗുണഭോക്താക്കളും പഞ്ചായത്ത് അംഗങ്ങളും പുഴയിലൂടെ സഞ്ചാരവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
ഷീബ രാമചന്ദ്രൻ, എ.എം.സരിത, സുനീഷ് നടുവിലയിൽ, സന്ദീപ് കുമാർ, എ.എം. വേലായുധൻ, ഒ.ആതിര, പി.പി ചന്ദ്രൻ, പ്രമോട്ടർ സോഫിയ എന്നിവർ പ്രസംഗിച്ചു.